കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്നുള്ള ഇന്‍ഡിഗോയുടെ ആഭ്യന്തര സര്‍വിസുകള്‍ പുനരാരംഭിക്കുന്നു. ജൂലൈ രണ്ട് മുതലാണ് മുംബൈ, ൈഹദരാബാദ്, ചെന്നൈ സെക്ടറുകളില്‍ സര്‍വിസ് നടത്തുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വിസ്.
രാവിലെ 10.55ന് മുംബൈയില്‍നിന്നു പുറപ്പെടുന്ന വിമാനം 12.40ന് കരിപ്പൂരിലെത്തും. തിരിച്ച് 1.10ന് പുറപ്പെട്ട് 2.50ന് മുംബൈയിലെത്തും. ൈഹദരാബാദില്‍നിന്ന് വൈകീട്ട് 6.20ന് പുറപ്പെട്ട് രാത്രി 8.45നാണ് കരിപ്പൂരിലെത്തുക. 9.05ന് മടങ്ങുന്ന വിമാനം രാത്രി 11.30ന് ഹൈദരാബാദില്‍ തിരിച്ചെത്തും.
ചെന്നൈയില്‍നിന്ന് രാവിലെ 6.25നാണ് സര്‍വിസ്. 8.15ന് ഇവിടെ എത്തുന്ന വിമാനം 8.30ന് മടങ്ങി 10.20ന് ചെന്നൈയിലെത്തും. മുംബൈയിലേക്ക് 180 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ 320യും ചെന്നൈ, ൈഹദരാബാദ് സെക്ടറില്‍ 76 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ.ടി.ആര് വിമാനവുമാണ് ഉപയോഗിക്കുക.



