കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ട്വിറ്റര്‍ അക്കൗണ്ട് താത്ക്കാലികമായി മരവിപ്പിച്ച വിഷയത്തില്‍ ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് ശശി തരൂര്‍. തനിക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. തന്റെ ട്വീറ്റിനൊപ്പം ഒരു വിഡിയോ കൂടി പങ്കുവച്ചിരുന്നെന്നും കോപ്പി റൈറ്റ് ലംഘനത്തിന്റെ പേരില്‍ ഇത് ട്വിറ്റര്‍ നീക്കം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
രവിശങ്കര്‍ പ്രസാദിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഒരു മണിക്കൂര്‍ നേരത്തേക്കായിരുന്നു ട്വിറ്റര്‍ മരവിപ്പിച്ചത്. അമേരിക്കന്‍ കോപ്പി റൈറ്റ് ആക്ട് ലംഘിച്ചതിനാണ് നടപടി. കേന്ദ്രമന്ത്രിക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് അക്കൗണ്ട് ഒരു മണിക്കൂറിനുശേഷം പുനസ്ഥാപിച്ചത്.



