കൊവിഡിനെതിരെ 100 ശതമാനം വാക്സിനേഷൻ ലക്ഷ്യമിടുന്നതിനായി മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലാ കലക്ടർ പുതിയ ഉത്തരവിറക്കി. വാക്‌സിനെടുത്തില്ലെങ്കിൽ സർക്കാർ ജീവനക്കാർക്ക് അടുത്ത മാസം മുതൽ ശമ്പളം ലഭിക്കില്ലെന്നാണ് ഉത്തരവ്.

ജൂലൈ 31നകം വാക്‌സിനെടുത്തില്ലെങ്കിൽ ശമ്പളം ലഭിക്കില്ലെന്നാണ് ഉത്തരവ്. ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനൊപ്പം വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ശേഖരിക്കാനും ഉത്തരവിൽ ജില്ലാ ട്രഷറി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ദിവസവേതന ജീവനക്കാരുടേയും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടേയും വാക്സിനേഷൻ വിവരങ്ങൾ അതത് വകുപ്പുകളിലെ മേധാവികൾ ശേഖരിക്കണമെന്നും ഉത്തരവിൽ പറയുന്നു.