പുതിയ റെക്കോർഡുമായി ഉയരങ്ങൾ കീഴടക്കാൻ ശ്രമിക്കവേ ബൈക്ക് സ്റ്റണ്ട്മാൻ അലക്സ് ഹാർവിൽ അപകടത്തിൽ മരിച്ചു. പരിശീലനത്തിനിടെ ഉണ്ടായ അപ്രതീക്ഷിത അപകടത്തിലാണ് ഹാർവില്ലിന്റെ വിയോഗം.

നിലവിലെ റെക്കോർഡായി 351 അടി മടികടക്കാനായിരുന്നു ഹാർവിലിന്റെ ശ്രമം. എന്നാൽ പരിശീലനത്തി​നിടെ ബൈക്കിൽ ദൂരം മറികടക്കാൻ സാധിക്കാതെ വരികയും ബൈക്കിൽനിന്ന്​ താഴേക്ക്​ വീഴുകയുമായിരുന്നു. പിന്നീട്​ മരണവും സ്​ഥിരീകരിച്ചതായി കൗണ്ടി കോറോണേസ്​ ഓഫിസ്​ അറിയിച്ചു. അപകടത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

നിലവിൽ ഹാർവിൽ ചെളിയിൽനിന്ന്​ ചെളിയിലേക്കുള്ള ഏറ്റവും വലിയ ​മോട്ടോർ സൈക്കിൾ റാംപ്​ ജമ്പിൽ ഗിന്നസ്​ റെക്കോർഡിന്​ ഉടമയാണ്​. 297 അടിയാണ്​ അദ്ദേഹം 2017 ൽ മറികടന്നത്.