പത്തനംതിട്ടയില്‍ വൃദ്ധന് ക്രൂരമര്‍ദനം. വലഞ്ചുഴിയിലാണ് സംഭവം. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ തോണ്ട മണ്ണില്‍ റഷീദി(75)നെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

സംഭവത്തില്‍ ഷാനവാസിനും ഭാര്യയ്ക്കും സഹോദരനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു.