കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഖത്തറില്‍ വെള്ളിയാഴ്​ച മുതല്‍ മാളുകളിലും സൂഖുകളിലും കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കും.കുട്ടികള്‍ക്ക്​ മാളുകളില്‍ പ്രവേശനം നല്‍കുന്നത്​ രക്ഷിതാക്കള്‍ക്ക്​ ഏറെ ആശ്വാസം നല്‍കുന്ന തീരുമാനമാണ്​. രാജ്യത്ത്​ ചൂട്​ കൂടി വരികയാണ്​. ഇതിനാല്‍ പാര്‍ക്കുകളിലും മറ്റ്​ തുറസായ സ്​ഥലങ്ങളിലും പോകാന്‍ കഴിയാത്ത അവസ്​ഥയാണ്​.

ഇത്തരം ഘട്ടങ്ങളില്‍ മാളുകളില്‍ പോവുകയാണ്​ ഏക ആശ്വാസം.അല്ലെങ്കില്‍ കുട്ടികളെ ഒറ്റക്ക്​ വാഹനത്തില്‍ ഇരുത്തുകയോ മാളുകളുടെ പുറത്ത്​ കുട്ടികള്‍ കാത്തിരിക്കുകയോ ചെയ്യണമായിര​ുന്നു. ഇതുസംബന്ധിച്ച്‌​ നിരവധി രക്ഷിതാക്കളാണ്​ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രയാസം പങ്കുവെച്ചിരുന്നത്​. വെള്ളിയാഴ്​ച മുതല്‍ ഈ പ്രശ്​നത്തിന്​ പരിഹാരമാവുകയും കുട്ടികള്‍ക്ക്​ മുതിര്‍ന്നവരോടാപ്പം മാളുകളിലും സൂഖുകളിലും പ്രവേശിക്കാനും കഴിയും.