ഒറ്റപ്പാലം (പാലക്കാട്): ചികിത്സക്കിടെ മരിച്ചതിനെ തുടര്‍ന്ന് പട്ടാമ്ബിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന വയോധികയുടെ മൃതദേഹം എലി കടിച്ച് മുറിച്ചതായി പരാതി. ഒറ്റപ്പാലം മനിശ്ശേരി ലക്ഷംവീട് കോളനിയില്‍ സുന്ദരിയുടെ (62) മൃതദേഹമാണ് എലി കരണ്ടത്. ഹൃദ്രോഗത്തെ തുടര്‍ന്നാണ് സുന്ദരിയെ ആശുപത്രിയില്‍ പ്രവേശിച്ചത്.
ചൊവ്വാഴ്ച രാത്രി 8.30ഓടെ രോഗി മരിച്ചതായും അടുത്തദിവസം രാവിലെ മൃതദേഹം കൊണ്ടുപോകണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ ചെന്നപ്പോള്‍ മൃതദേഹത്തിെന്റ മുഖാവരണം മാറ്റിയപ്പോള്‍ മൂക്കും കവിളും എലി കരണ്ട നിലയിലായിരുന്നു. തുടര്‍ന്ന് കുടുംബം ഒറ്റപ്പാലം പൊലീസിനും ആരോഗ്യ വകുപ്പിനും പരാതി നല്കി. ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടിയതിെന്റ അടിസ്ഥാനത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ കെ.പി. റീത്ത ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി ഡി.എം.ഒ പറഞ്ഞു.
വിശദ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കും. മൃതദേഹങ്ങള്‍ മൊബൈല്‍ ഫ്രീസറില്‍ സൂക്ഷിക്കണമെന്ന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഡി.എം.ഒ പറഞ്ഞു. മോര്‍ച്ചറി സൗകര്യം ഇല്ലാത്ത സാഹചര്യമായിട്ടും ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരമാണ് മൃതദേഹം കാഷ്വാലിറ്റിയോട് ചേര്‍ന്ന മൊബൈല്‍ ഫ്രീസര്‍ സൂക്ഷിക്കുന്ന മുറിയിലേക്ക് മാറ്റിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
പുലര്‍ച്ച സെക്യൂരിറ്റിയുടെ പരിശോധനയിലാണ് മൂക്കിെന്റ ഇടത് ഭാഗത്ത് എലി കടിച്ച നിലയില്‍ കണ്ടെത്തിയതെന്നും ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മുറിവ് ഡ്രസ്സിങ് നടത്തിയാണ് മൃതദേഹം കൊണ്ടുപോയതെന്നും അഡ്മിനിസ്ട്രേറ്റര്‍ പറയുന്നു.



