അഹമ്മദാബാദ്: 2022ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. ഗുജറാത്തില്‍ മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയതായിരുന്നു കേജരിവാള്‍. അഹമ്മദാബാദില്‍ പാര്‍ട്ടിയുടെ പുതിയ സംസ്ഥാന ഓഫീസും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇതിനിടെ കേജരിവാളിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ഗുജറാത്തി മാധ്യമപ്രവര്ത്തകന് ഇസുദാന്‍ ഗാദ്വി ആം ആദ്മിയില്‍ ചേര്‍ന്നു.



