കൊല്ലം: പട്ടാപ്പകല്‍ യുവാവിനെ നടുറോഡില്‍ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികളായ തമിഴ്നാട് സ്വദേശിയായ ഇറച്ചിവെട്ടുകാരനേയും മകനേയും പൊലീസ് പിടികൂടി. തമിഴ്നാട് മധുര സ്വദേശിയായ പ്രകാശ്, മകന്‍ രാജ പാണ്ഡ്യന്‍ എന്നിവരെയാണ് കൊല്ലം എ.സി .പി ടി.ബി. വിജയന്‍റെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്.മരുത്തടി പള്ളിക്കാവിന് സമീപം ജവാന്‍ മുക്കിലാണ് ഞായറാഴ്ച രാവിലെ സംഭവം നടന്നത്. ഓഞ്ചേഴുത്ത് കാവിന് സമീപം താമസിക്കുന്ന വിഷ്ണുവാണ് (29) കുത്തേറ്റ് മരിച്ചത്. വിഷ്ണുവും സുഹൃത്തും സഞ്ചരിച്ച ബൈക്ക്, പ്രതിയായ പ്രകാശ് സഞ്ചരിച്ച ബൈക്കിന് സൈഡ് കൊടുത്തില്ലെന്നും പറഞ്ഞ് പള്ളിക്കാവ് കരുമ്പോലി ജങ്ഷനില്‍ വെച്ച്‌ വാക്കുതര്‍ക്കം നടന്നിരുന്നു.ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.