ബംഗ്ലുരു: ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി മാനസികാസ്വാസ്ഥ്യമുള്ള 50 വയസ്സുകാരനെ മര്‍ദ്ദിച്ചുകൊന്ന കുറ്റത്തിന് എട്ട് പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍.

കര്‍ണാടകയിലെ മഡിക്കേരിയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് പൊലീസുകാര്‍ റോയ് ഡിസൂസ എന്ന 50 വയസ്സുകാരനെ മര്‍ദ്ദിച്ചത്.

പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് പൊലീസുകാരെ സസ്പന്‍ഡ് ചെയ്തത്. സംഭവത്തില്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വരാനുണ്ടെന്ന് കുടക് എസ്പി ക്ഷമ മിശ്ര പറഞ്ഞു. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം കൃത്യമായി അറിയാന്‍ കഴിയൂ എന്നും അവര്‍ അറിയിച്ചു.