തിരുവനന്തപുരം: കേരളം കണ്ട എറ്റവും സംഘടിതവും ആസൂത്രിതവും വ്യാപകവുമായ വനംകൊള്ളയെക്കുറിച്ച്‌ ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ വി.എം. സുധീരന്‍ അഭ്യര്‍ത്ഥിച്ചു. പ്രശ്നത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഹൈക്കോടതി ജഡ്ജിയുടെ സേവനം വിട്ടുകിട്ടുന്നതിന് വേണ്ടതെല്ലാം ചെയ്യണം.വനംകൊള്ളയെക്കുറിച്ച്‌ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ഉദ്യോഗസ്ഥതല അന്വേഷണം അപര്യാപ്തമാണ്. നീതിപൂര്‍വവും നിഷ്പക്ഷവും സത്യസന്ധവും കാര്യക്ഷമവുമായ അന്വേഷണം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്ന നിലയില്‍ ഉണ്ടാകണമെന്നും കത്തില്‍ സുധീരന്‍ ആവശ്യപ്പെട്ടു. മന്ത്രിമാരായ കെ. രാജന്‍, പി. രാജീവ് എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പുകളയച്ചു.