കോവിഷീല്‍ഡ്​ വാക്​സിന്റെ രണ്ട്​ ഡോസുകള്‍ തമ്മിലുള്ള ഇടവേളയില്‍ മാറ്റം വരുത്തേണ്ടന്ന്​ കേന്ദ്രസര്‍ക്കാര്‍.വാക്​സിന്റെ രണ്ട്​ ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറക്കുന്നത്​ ഫലപ്രാപ്​തിവര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത്​ വന്നിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.ശാസ്​ത്രീയമായ പഠനങ്ങള്‍ നടത്തിയതിന്​ ശേഷം മാത്രമേ വാക്​സിന്‍ ഇടവേളയില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച്‌​ തീരുമാനിക്കുകയുള്ളുവെന്നും ​കേന്ദ്രം അറിയിച്ചു .

അടിയന്തരമായി വാക്​സിന്‍ ഇടവേളയില്‍ മാറ്റം വരുത്തില്ല. പരമാവധി ജനങ്ങള്‍ക്ക്​ ഒരു ഡോസ്​ വാക്​സിനെങ്കിലും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ്​ ഇടവേള വര്‍ധിപ്പിച്ചത്​. ഇതുമൂലം നിരവധി പേര്‍ക്ക്​ വാക്​സി​ന്റെ സംരക്ഷണം നല്‍കാനായെന്നും നീതി ആയോഗ്​ അംഗം വി.കെ പോള്‍ പറഞ്ഞു