പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുല്‍ ചോക്‌സിയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഡോമിനിക്ക ഹൈക്കോടതി മാറ്റിവച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച കേസില്‍ മെഹുല്‍ ചോക്‌സി സമര്‍പ്പിച്ച ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഡോമിനിക്ക ഹൈക്കോടതിയെ സമീപിച്ചത്.

ഇന്ത്യന്‍ പൗരനായ ചോക്‌സി കേസുകളില്‍ നിന്ന് രക്ഷപ്പെടാനായി രാജ്യം വിട്ടതാണെന്ന രേഖകള്‍ ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ട്. ചോക്‌സിയെ അനധികൃതമായി ഡോമിനിക്കയിലേക്ക് തട്ടികൊണ്ട് വന്നതാണെന്ന കേസ് തിങ്കളാഴ്ച ഡോമിനിക്ക ഹൈക്കോടതി പരിഗണിക്കും.