ഇടുക്കി ഇടമലക്കുടിയിൽ ആദിവാസി യുവാവിന് വെടിയേറ്റു. ഇരുപ്പുകല്ലുകുടി സ്വദേശി മുപ്പത്തിയെട്ടുകാരനായ സുബ്രമണ്യനാണ് വെടിയേറ്റത്.
നായാട്ടിനിറങ്ങിയ മഹേന്ദ്രനാണ് അബദ്ധതിൽ നാടൻ തോക്കുപയോഗിച്ച് വെടിയുതിർത്തത്. മൃഗമാണെന്ന് കരുതി വെടിവച്ചതാണെന്നാണ് മഹേന്ദ്രന്റെ മൊഴി. എന്നാൽ തോക്ക് എവിടെ നിന്ന് കിട്ടിയെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
സുബ്രമണ്യനെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു



