അഴിമതിക്കേസിൽ അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി നബാം തുകിക്ക് എതിരെ സിബിഐ പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) സമർപ്പിച്ചു. കൊൽക്കത്തയിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ മതിൽ നിർമാണത്തിന് കരാർ കൊടുത്തതിലെ അഴിമതിയാണ് കേസിനാസ്പദം.
നബാം തുകിയുടെ ബന്ധുക്കളുടെ സ്ഥാപനത്തിന് ടെൻഡർ ക്ഷണിക്കാതെ കരാർ നൽകുകയും സർക്കാരിന് നഷ്ടം വരുത്തുകയും ചെയ്തതായി സിബിഐ കണ്ടെത്തി. 2005 ൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന തുകിക്കും ബന്ധുക്കൾക്കും ഇതിന്റെ നേട്ടമുണ്ടായതായും എഫ്ഐആറിൽ പറയുന്നു.



