തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തില്‍ തലസ്ഥാനത്ത് മരണനിരക്ക് 1000 കടന്നു. കഴിഞ്ഞ കോവിഡ് തരംഗത്തില്‍ ഏപ്രില്‍ 30ന് ജില്ലയില്‍ 989 മാത്രമായിരുന്നു മരണനിരക്ക്. കോവിഡ് രണ്ടാം തരംഗത്തില്‍ അതി രൂക്ഷമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ കണക്കുകളെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ജില്ലയില്‍ ഇന്നലെ വരെ 2071 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന മരണനിരക്കും തലസ്ഥാന ജില്ലയില്‍ തന്നെയാണ്.ജില്ലയിലെ കൊവിഡിന്റെ രണ്ട് തരംഗങ്ങള്‍ താരതമ്യം ചെയ്താല്‍ മരണനിരക്ക് രണ്ട് വിഭാഗക്കാരില്‍ കുറവാണെന്ന് മനസിലാക്കാനാകും. 60നും 69നും ഇടയില്‍ പ്രായമുള്ളവരിലും 70 വയസിന് മുകളിലുള്ളവരിലെയും മരണനിരക്ക് ഏപ്രില്‍ 18ന് ശേഷം കുറഞ്ഞതായി കാണാനും സാധിക്കും.
“കോവിഡ് ഭീതി”; തലസ്ഥാനത്ത് മരണ നിരക്ക് ഒരു മാസത്തിനിടെ 1000 കടന്നു



