ന്യൂ​ഡ​ല്‍​ഹി: ഒ​രു​വ​ര്‍​ഷ​ത്തി​ന​കം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കേ​ണ്ട യു.​പി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥു​മാ​യി ഉ​ള്‍​പ്പോ​ര്​ മു​റു​കി. ബി.​ജെ.​പി തോ​ല്‍​വി മ​ണ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മ​​ന്ത്രി​സ​ഭ​യി​ല്‍ സ്വ​ന്ത​ക്കാ​ര​നെ ‘പ്ലാ​ന്‍​റ്’ ചെ​യ്യാ​നു​ള്ള മോ​ദി​യു​ടെ നീ​ക്കം ചെ​റു​ത്ത്​ യോ​ഗി; പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ ആ​ര്‍.​എ​സ്.​എ​സ്​ ഇ​ട​പെ​ട​ല്‍.

കോ​വി​ഡ്​ ര​ണ്ടാം ത​രം​ഗം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ല്‍ കു​റ്റ​ക​ര​മാ​യ അ​ലം​ഭാ​വം കാ​ട്ടി​യ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ സം​ഭ​വ​വും​കൂ​ടി​യാ​​യ​പ്പോ​ള്‍ സം​സ്​​ഥാ​ന​ത്ത്​ പാ​ര്‍​ട്ടി​യു​ടെ നി​ര​വ​ധി എം.​പി​മാ​രും എം.​എ​ല്‍.​എ​മാ​രും യോ​ഗി​യു​മാ​യി മു​ന്നോ​ട്ടു​േ​പാ​കാ​ന്‍ പ​റ്റി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്. ആ​ര്‍.​എ​സ്.​എ​സ്​ ശ​ക്​​ത​മാ​യി പി​ന്തു​ണ​ക്കു​ന്ന യോ​ഗി​യെ മാ​റ്റു​ക എ​ളു​പ്പ​മ​ല്ലെ​ങ്കി​ലും മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​തം. ത​െന്‍റ വി​ശ്വ​സ്​​ത​നാ​യ എ.​കെ. ശ​ര്‍​മ​യെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ മോ​ദി.

​മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ ട്വി​റ്റ​റി​ല്‍ ആ​ശം​സ നേ​രാ​റു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, യോ​ഗി​യു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം അ​ന​ങ്ങാ​തി​രു​ന്ന​ത്​ ഉ​ള്‍​പ്പോ​ര്​ വി​ളി​ച്ച​റി​യി​ച്ചു.

മ​റു​വ​ശ​ത്ത്​, കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​റി​നു​ണ്ടാ​യ വീ​ഴ്​​ച​ക​ള്‍ മ​റ​ച്ചു​പി​ടി​ക്കാ​ന്‍ യു.​പി​യി​ലേ​ക്കും ത​ന്നി​ലേ​ക്കും കു​ന്ത​മു​ന തി​രി​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ യോ​ഗി​യു​ടെ പ​ക്ഷം.

ബി.​ജെ.​പി​യു​ടെ ത​ട്ട​ക​മാ​യ യു.​പി​യി​ല്‍ ഇ​േ​​പ്പാ​ഴൊ​രു തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്നാ​ല്‍ പാ​ര്‍​ട്ടി തോ​റ്റു​പോ​കു​മെ​ന്ന സ്​​ഥി​തി​യാ​ണ്. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ലെ വീ​ഴ്​​ച മാ​ത്ര​മ​ല്ല, യോ​ഗി​യു​ടെ ഭ​ര​ണ​ൈ​ശ​ലി​യാ​ണ്​ കാ​ര​ണം. പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യ​ത്​ സ​മാ​ജ്​​വാ​ദി പാ​ര്‍​ട്ടി​യാ​ണ്. കാ​ര്യ​ങ്ങ​ള്‍ ഇ​ങ്ങ​നെ പോ​യാ​ല്‍ 2024ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​വ​സ്​​ഥ​യാ​ണ്​ മോ​ദി, അ​മി​ത്​ ഷാ​മാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്.

വോ​ട്ട്​ സ്വാ​ധീ​നി​ക്കാ​ന്‍ ​തെ​ര​ഞ്ഞെ​ടു​പ്പു​നേ​ര​ത്ത്​ അ​യോ​ധ്യ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ എ​ടു​ത്തി​ട്ട്​ വ​ര്‍​ഗീ​യ​ത ആ​ളി​ക്കാ​നു​ള്ള സാ​ധ്യ​ത​ക്ക്​ അ​ടി​വ​ര​യി​ടു​ന്ന​താ​ണ്​ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍. യു.​പി അ​ട​ക്കം വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ര​ണ്ടു ദി​വ​സ​മാ​യി ഡ​ല്‍​ഹി​യി​ല്‍ ബി.​ജെ.​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗം വി​ല​യി​രു​ത്തി. അ​ത​നു​സ​രി​ച്ചു​ള​ള മാ​റ്റ​ങ്ങ​ള്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ക​ട​മാ​വും.

സം​സ്​​ഥാ​ന ചു​മ​ത​ല​യു​ള്ള ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ രാ​ധാ​മോ​ഹ​ന്‍ സി​ങ്​ ഞാ​യ​റാ​ഴ്​​ച ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി​ബെ​ന്‍ പ​​ട്ടേ​ലി​നെ ചെ​ന്നു​ക​ണ്ട​ത്​ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന​യെ​ക്കു​റി​ച്ച ഊ​ഹാ​പോ​ഹ​ത്തി​ന്​ ആ​ക്കം കൂ​ട്ടി. ബി.​ജെ.​പി​യു​ടെ പ്ര​വ​ര്‍​ത്ത​ന​രീ​തി​യ​നു​സ​രി​ച്ച്‌​, പു​നഃ​സം​ഘ​ട​ന വേ​ണ​മെ​ങ്കി​ല്‍ ഇ​ത്ത​ര​മൊ​രു കൂ​ടി​ക്കാ​ഴ്​​ച​യു​ടെ ആ​വ​ശ്യ​മി​ല്ല.

കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന്​ രാ​ധാ​മോ​ഹ​ന്‍ സി​ങ്​ വി​ശ​ദീ​ക​രി​ച്ചി​ട്ടു​മു​ണ്ട്.