തമിഴ്നാട്ടില്‍ മാസ്ക്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന് അഭിഭാഷകയും ഡിഎംകെ പ്രവർത്തകരും ചേർന്ന് പൊലീസിനെ കൈയ്യേറ്റം ചെയ്തു.
കോയമ്പത്തൂരില്‍ ഡിഎംകെ പ്രവര്‍ത്തകരും ചെന്നൈയില്‍ അഭിഭാഷകയുമാണ് പൊലീസിനെ ആക്രമിച്ചത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കര്‍ശന നടപടിക്ക് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ഡിജിപിക്ക് നിര്‍ദേശം നല്കി.
ചെന്നൈ ചേട്ട്പേട്ട് സിഗ്നലില്‍ വച്ചാണ് അഭിഭാഷകയും മകളും സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞത്. അടിയന്തര ആവശ്യത്തിനാണോ യാത്രയെന്നായിരുന്നു പരിശോധന.
ഞായറാഴ്ചയായത് കൊണ്ട് മറീനയില്‍ മീന്‍ വാങ്ങാന്‍ പോകുന്നുവെന്നായിരുന്നു മറുപടി. മദ്രാസ് ഹൈക്കോടതി അഭിഭാഷകയായ ഇവര്‍ മാസ്ക്ക് ധരിച്ചിരുന്നില്ല.



