നെയ്യാറ്റിന്‍കരയില്‍ വ്യാജമദ്യക്കടത്ത് നടത്തിയ നാല് പേര്‍ എക്‌സൈസ് പിടിയില്‍. കൊലപാതകക്കേസിലെ രണ്ട് പ്രതികളുള്‍പ്പടെയുളള സംഘത്തെയാണ് പിടിയിലായത്. നരുവാമൂട് സ്വദേശികളായ സജു, വിഷ്ണു എസ് രാജ്, പാപ്പനംകോട് സ്വദേശി ഹരിദാസ്, നേമം സ്വദേശി രജിം റഹീം എന്നിവരാണ് പിടിയിലായത്.

ലോക്ക്ഡൗണ്‍ കാലത്ത് ലക്ഷങ്ങളുടെ വ്യാജമദ്യം വിറ്റതായി പ്രതികള്‍ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു കുപ്പി വ്യാജമദ്യത്തിന് 2500 രൂപ വരെ ഇവര്‍ ഈടാക്കിയിരുന്നു.