കോട്ടയം: കെ.പി.സി.സിയുടെ പുതിയ അധ്യക്ഷനെ തീരുമാനിക്കുന്ന നടപടികള്‍ ഹൈക്കമാന്‍ഡ് പരിഗണിച്ചു വരുന്നതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ഏതു സമയത്തും തീരുമാനം വരുമെന്ന് പ്രതീക്ഷയിലാണ്. ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ എല്ലാവരും അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് ഐ.എന്‍.ടി.യു.സിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവരുടെ അഭിപ്രായങ്ങളും ജനമധ്യത്തില്‍ വരട്ടെയെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റം ചെയ്തവര്‍ നിയമത്തിന്റെ മുന്നില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.



