ഹൂസ്റ്റണ്‍: ഫൊക്കാന ടെക്സസ് റീജിയന്‍റെ സജീവ പ്രവര്‍ത്തകനും മുന്‍ റീജിയന്‍ വൈസ് പ്രസിഡന്‍ന്റുമായ റെജി കുര്യനെ ഫൊക്കാന നാഷണല്‍ കമ്മറ്റിയംഗമായി തെരഞ്ഞെടുത്തു. മല്ലപ്പള്ളി പാടിമണ്‍ സ്വദേശിയായ ഇദ്ദേഹം എണ്ണ ഖനന വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായിയാണ്.

അനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍തൂക്കം നല്‍കുന്ന ഇദ്ദേഹം “പ്രേക്ഷിത ചാരിറ്റബിള്‍ ട്രസ്റ്റിന്റെ’ പ്രസിഡണ്ടും ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകയുടെ വൈസ് പ്രസിടന്റുമാണ്.. മലയാളി അസോസിയേഷന്റെ ബില്‍ഡിംഗ് കമ്മിറ്റി അംഗം, മാര്‍ത്തോമാ സഭയുടെ മണ്ഡലം കമ്മറ്റിയംഗം എന്നീനിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ചിട്ടുണ്ട്‌. മികച്ച സംഘാടകനും, വാഗ്മിയും, സാമൂഹ്യ സേവന രംഗങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നവ്യക്തിത്വവുമായ റെജി കുര്യന്റെ നിയമനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഈ തെരഞ്ഞെടുപ്പു ഫൊക്കാനയ്കു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജ്ജി വര്‍ഗീസും മറ്റു എക്സിക്യുട്ടീവ്‌ കമ്മറ്റിയംഗങ്ങളും, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ടെക്സാസ് റീജിയന്‍ വൈസ് പ്രസിഡണ്ട് ഡോ. രഞ്ജിത്ത് പിള്ള, റീജിയണല്‍ കമ്മറ്റിയുടെ കോര്‍ഡിനേറ്റര്‍ ജോമോന്‍ ഇടയാടി എന്നിവര്‍ അഭിപ്രായപ്പെട്ടു.