ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ദ്രോ​ഹക്കു​റ്റം ചു​മ​ത്തു​ന്ന​തി​നു പ​രി​ധി നി​ശ്ച​യി​ക്കാ​ന്‍ സ​മ​യ​മാ​യെ​ന്നു സു​പ്രീം കോ​ട​തി. ആ​ന്ധ്രപ്ര​ദേ​ശി​ലെ ര​ണ്ട് വാ​ര്‍​ത്താ ചാ​ന​ലു​ക​ള്‍​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്തു​കൊ​ണ്ടാ​ണ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റെ പ​രാ​മ​ര്‍​ശം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ആ​ളി​ന്‍റെ മൃ​ത​ദേ​ഹം ന​ദി​യി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തെ​ത്തി​ച്ച ചാ​ന​ലി​നെ​തി​രേ​യാ​കു​മോ അ​ടു​ത്ത രാ​ജ്യ​ദ്രോ​ഹക്കു​റ്റം ചു​മ​ത്തു​ന്ന​തെ​ന്നും മൂന്നം​ഗ ബെ​ഞ്ച് പ​രി​ഹാ​സരൂ​പേ​ണ ചോ​ദി​ച്ചു.

ആ​ന്ധ്രപ്ര​ദേ​ശി​ല്‍ വൈ​എ​സ്‌ആ​ര്‍ കോ​ണ്‍ഗ്ര​സ് വി​മ​ത എം​പി ന​ട​ത്തി​യ പ്ര​സ്താ​വ​ന സം​പ്രേ​ഷ​ണം ചെ​യ്ത​തി​നു ടി​വി-5 ന്യൂ​സ്, എ​ബി​എ​ന്‍ ആ​ന്ധ്ര ജ്യോ​തി എ​ന്നീ ര​ണ്ട് തെ​ലു​ങ്ക് ചാ​ന​ലു​ക​ള്‍​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ല്‍ അ​റ​സ്റ്റ് ന​ട​പ​ടി​ക​ള്‍ സു​പ്രീം കോ​ട​തി ത​ട​ഞ്ഞെ​ങ്കി​ലും പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്ന​തി​നെ​തി​രേ ന​ല്‍​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ച​ന്ദ്ര​ചൂ​ഡ്, എ​ല്‍. നാ​ഗേ​ശ്വ​ര്‍ റാ​വു, ര​വീ​ന്ദ്ര ഭ​ട്ട് എ​ന്നി​വ​രു​ടെ ബെ​ഞ്ച് രാ​ജ്യ​ദ്രോ​ഹക്കേ​സ് ചു​മ​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച​ത്. ആ​ന്ധ്ര​യി​ലെ പോ​ലീ​സ് ന​ട​പ​ടി മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ഹ​നി​ക്കു​ന്ന​താ​ണെന്നു പ്ര​ഥ​മ​ദൃ​ഷ്ട്യാ വ്യ​ക്ത​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

രാ​ജ്യ​ദ്രോ​ഹക്കു​റ്റം ചു​മ​ത്തു​ന്ന​ത് അ​ട​ക്ക​മു​ള്ള വി​ഷ​യ​ത്തി​ല്‍ ശ​രി​യാ​യ വി​ശ​ക​ല​നം ന​ട​ത്തേ​ണ്ട​ത് രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള ഗു​രു​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​ത്തി​ല്‍ അ​ത്യാ​വ​ശ്യ​മാ​ണ്. ഐ​പി​സി 124 (എ), 153 ​എ​ന്നീ വ​കു​പ്പു​ക​ള്‍​ക്ക് വി​ശ​ദീ​ക​ര​ണ​ങ്ങ​ളും വ്യാ​ഖ്യാ​ന​ങ്ങ​ളും ന​ല്‍​കാ​ന്‍ സ​മ​യ​മാ​യെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ന​ദി​യി​ലേ​ക്കു വ​ലി​ച്ചെ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്ന​ലെ ഒ​രു ചാ​ന​ലി​ല്‍ ക​ണ്ടു. ഇ​പ്പോ​ള്‍ ഈ ​ചാ​ന​ലി​നെ​തി​രേ രാ​ജ്യ​ദ്രോ​ഹക്കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നു ത​നി​ക്ക​റി​യി​ല്ലെ​ന്നു ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞു.