ഡല്‍ഹിയില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും എത്രയും വേഗം കോവിഡ് വാക്സിന്‍ സ്വീകരിക്കണമെന്ന് കേന്ദ്ര പേഴ്‌സണല്‍ വകുപ്പുസഹമന്ത്രി ജിതേന്ദ്ര സിങ്. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ ഹാജര്‍നില നിയന്ത്രിക്കാനുള്ള അധികാരം വകുപ്പ് മേധാവിമാര്‍ക്ക് നല്‍കിയതായും അദ്ദേഹം അറിയിച്ചു.

അതേസമയം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ കുറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ 4 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തില്‍ താഴെയെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.36 ശതമാനം ആയി കുറഞ്ഞു. മൂന്നാഴ്ചക്കുള്ളില്‍ കൊവിഡ് രോഗികളുടെ എണ്ണം പകുതിയായാണ് കുറഞ്ഞത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന രോഗവ്യാപനം പിന്നിട്ടെന്നാണ് വിലയിരുത്തല്‍.