തൃശൂര്‍ ∙ കാടുകുറ്റി ഇടവകയിലെ പരേതനായ ചിറമേല്‍ പോള്‍ മാസ്റ്ററുടെ ഭാര്യ എ.ഐ. ത്രേസ്യക്കുട്ടി ടീച്ചര്‍ (92) വെള്ളിയാഴ്ച അന്തരിച്ചു. തൃശൂര്‍ ചെമ്മപ്പിള്ളി അക്കരപ്പറ്റി കുടുംബാംഗമാണ്. എല്‍എഐ യുപിഎസ് കാടുകുറ്റിയിലെ അധ്യാപികയായിരുന്നു.

മക്കള്‍: ബേബി ജോണ്‍ (റിട്ട. ഉദ്യോഗസ്ഥന്‍ ഫെഡറര്‍ ബാങ്ക്), റോസ് മേരി ജോര്‍ജ് (യുഎസ്എ), ജോസ് പോള്‍ (റിട്ട. സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍, ഭാരത് പെട്രോളിയം), ഉറുമീസ് പോള്‍ (ഡിവൈന്‍ കെയര്‍ സെന്റര്‍, മേലൂര്‍), എലിസബത്ത് സ്റ്റീഫന്‍ (യുഎസ്എ), ലില്ലി ആന്റോ (യുഎസ്എ), ഫ്‌ളവര്‍ ജയിംസ് (യുഎസ്എ), കുര്യാക്കോസ് പോള്‍ (യുഎസ്എ), ഫാന്‍സി ലൗലി (യുഎസ്എ).

മരുമക്കള്‍: വത്സ ജോണ്‍ (ചിറമേല്‍, മേലൂര്‍), കുര്യന്‍ ജോര്‍ജ് (പുറക്കരിയില്‍, അതിരമ്പുഴ), മറിയാമ്മ ജോസ് (കൂനന്‍, ഇരിഞ്ഞാലക്കുട), പരേതനായ സ്റ്റീഫന്‍ (നാലപ്പാട്ട്, കൊരട്ടി), ആന്റോ (വാഴപ്പിള്ളി, ആളൂര്‍), ജെയിംസ് (തലക്കല്‍, തൊടുപുഴ), ജിഷ കുര്യാക്കോസ് (കാട്ടുകുന്നേല്‍, കറുകച്ചാല്‍), ലൗലി (പടിഞ്ഞാറേമുറിയില്‍, നെടുങ്കുന്നം). സംസ്കാരം പിന്നീട്.

വാർത്ത: ജോയിച്ചന്‍ പുതുക്കുളം