കവരത്തി: ലക്ഷദ്വീപില്‍ തീരദേശ മേഖലയില്‍ സുരക്ഷാ വര്‍ധിപ്പിച്ചു ലക്ഷദ്വീപ് ഡെവലപ്മെന്റ് കോര്പ്പറേഷന് ഉത്തരവിറക്കി.ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് സുരക്ഷ ലെവല്‍ 2 ആയി വര്‍ധിപ്പിച്ചിരിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ എന്ത് കണ്ടാലും അധികൃതരെ വിവരം അറിയിക്കണമെന്ന് നിര്‍ദേശമുണ്ട്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലെവല്‍ 2 സുരക്ഷ തുടരും.
അതേ സമയം ലക്ഷദ്വീപിലെ ഭരണപരിഷ്ക്കാരങ്ങള്‍ക്ക് എതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ സി പി എം സംസ്ഥാന സെക്രെട്ടറിയേറ്റ് തീരുമാനിച്ചു. മെയ് 31 നു ബേപ്പൂരിലെയും കൊച്ചിയിലെയും ലക്ഷദ്വീപ് ഓഫീസുകള്‍ക്ക് മുന്പില് പാര്‍ട്ടി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.



