തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ആഴ്ചയോടെ കോവിഡ് കേസുകള്‍ കുറയുമെന്ന് സര്‍ക്കാരിന്റെ പുതിയ പ്രൊജക്‌ഷന്‍ റിപ്പോര്‍ട്ട്. മലപ്പുറവും പാലക്കാടും ഒഴികെയുള്ള ജില്ലകളില്‍ കോവിഡ് വ്യാപന നിരക്കിന്റെ സൂചകമായ ‘ആര്‍ നമ്ബര്‍’ 12 ജില്ലകളില്‍ ഒന്നിനു താഴെയെത്തി.
വരും ആഴ്ചകളില്‍ ഈ ജില്ലകളിലെയും സ്ഥിതി മെച്ചപ്പെടുമെന്നാണ് വിലയിരുത്തുന്നത്. നിലവില്‍ ആശുപത്രികളില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം കുറയാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി വേണ്ടിവന്നേക്കും. എങ്കിലും ലോഡൗണിനെ തുടര്‍ന്നുള്ള മാറ്റങ്ങള്‍ പ്രകടമായിട്ടുണ്ട്.
നിലവിലെ കണക്കുകള്‍ പരിശോധിക്കുമ്ബോള്‍ അടുത്തയാഴ്ചയോടെ കേരളത്തില്‍ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തിനു താഴെയെത്തുമെന്നാണ് വിലയിരുത്തല്‍.



