ചാ​ത്ത​ന്നൂ​ര്‍: കോ​വി​ഡ് ബാ​ധി​ച്ച്‌ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ മ​രി​ച്ചു. കൊ​ല്ലം തി​രു​മു​ല്ല​വാ​രം ക​ണ്ണ​ന്‍ നി​വാ​സി​ല്‍ ഗോ​പു​വി​ന്‍റെ ഭാ​ര്യ ജ​യ​ല​ക്ഷ്മി (37) യാ​ണ് മ​രി​ച്ച​ത്.

നീ​ണ്ട​ക​ര ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ യു​വ​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ട് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കൊ​ല്ലം വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഓ​ക്‌​സി​ജ​ന്‍ നി​ല വ​ള​രെ താ​ഴ്ന്ന​തി​നാ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​മ്ബോ​ള്‍ ഓ​ക്സി​ജ​ന്‍ നി​ല വ​ള​രെ താ​ഴ്ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പി​ന്നാ​ലെ ഹൃ​ദ​യ​സ്ത​ഭ​ന​മു​ണ്ടാ​യി. പി​ന്നീ​ട് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് യു​വ​തി​യെ മാ​റ്റി​യാ​ണ് ശ​സ്ത്ര​ക്രി​യ‌​യി​ലൂ​ടെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​ത്. ന​വ​ജാ​ത ശി​ശു വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്.