സംസ്ഥാനത്ത് 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വേഗതൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ ഈ മാസം 30 വരെ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യത ഉള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രതാ നിർദേശമുണ്ട്.
സംസ്ഥാനത്ത് 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത



