ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ തടവില്‍ കഴിയുന്ന ഏഴു പ്രതികളെ മോചിപ്പിക്കണമെന്ന തമിഴ്നാട് സര്‍ക്കാര്‍ നിലപാടിനോട് വിയോജിച്ച് തമിഴ്നാട് സംസ്ഥാന കോണ്‍ഗ്രസ്. തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് രാഷ്ട്രപതിക്ക് കത്തയച്ച സാഹചര്യത്തിലാണ് മുഖ്യ ഘടകകക്ഷിയായ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയ സമ്മര്‍ദത്തിലൂടെ തടവുകാരെ വിട്ടയക്കാന്‍ പാടില്ലെന്നും നീതിപീഠങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും തമിഴ്നാട് പി.സി.സി അധ്യക്ഷന്‍ കെ.എസ്. അഴഗിരി പ്രസ്താവിച്ചു. ദശാബ്ദങ്ങളായി തടവില്‍ കഴിയുന്നത് ‘തമിഴര്‍’ ആണെന്നത് ജയില്‍ മോചനത്തിന് മാനദണ്ഡമാക്കുന്നത് ദൗര്ഭാഗ്യകരമാെണന്നും നിലവില്‍ 20ലധികം വര്‍ഷമായി നൂറിലധികം തമിഴര്‍ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ടെന്നും അഴഗിരി ചൂണ്ടിക്കാട്ടി.



