രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രാഷ്ട്രപതിക്ക് കത്ത് നൽകി. സംസ്ഥാന സർക്കാരിന്റെ 2018 ലെ ശുപാർശ അംഗീകരിക്കണമെന്നും അടിയന്തരമായി ഏഴ് പ്രതികളേയും മോചിപ്പിക്കണമെന്നും കത്തിൽ പറയുന്നു.