എറണാകുളം ജില്ലയില്‍ 17-ാം തീയതി വരെ 937019 ആളുകള്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും 630525 ആളുകളും സ്വകാര്യ ആശുപത്രികളില്‍ നിന്നും 306494 ആളുകളും വാക്സിന്‍ സ്വീകരിച്ചു.

721306 ആളുകള്‍ ആദ്യ ഡോസ് വാക്സിനും 215713 ആളുകള്‍ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. 133457 ആരോഗ്യ പ്രവര്‍ത്തകരും 80344 കോവിഡ് മുന്നണി പ്രവര്‍ത്തകരും 18 നും 44 നും ഇടയില്‍ പ്രായമുള്ള 2619 ആളുകളും 45 നും 60 നും ഇടയില്‍ പ്രായമുള്ള 245881 ആളുകളും 60 വയസിനു മുകളിലുള്ള 474718 ആളുകളും വാക്സിന്‍ സ്വീകരിച്ചു. 200076 ആളുകള്‍ക്ക് കോവിഷീല്‍ഡ് രണ്ട് ഡോസും നല്‍കി. 15637 ആളുകള്‍ക്ക് കോവാക്സിനും രണ്ട് ഡോസ് നല്‍കി.