തിരുവനന്തപുരം: ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം അവധിയില്‍ പ്രവേശിച്ച കോടിയേരി ബാലകൃഷ്ണന് തിരികെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വരുമെന്ന് സൂചന.
നാളെ ചേരുന്ന സി.പി.എം സെക്രട്ടേറിയേറ്റില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. പുതിയ മന്ത്രിസഭയിലെ വകുപ്പുകള്‍ തീരുമാനിക്കാനാണ് നാളെ യോഗം ചേരുന്നതെങ്കിലും ഈ യോഗത്തില്‍ കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുന്നത് സംബന്ധിച്ച തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.കോടിയേരിക്കു പകരം ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ എ. വിജയരാഘവനാണ് ഇപ്പോള്‍ താത്ക്കാലിക സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്.



