മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ആര്‍ എല്‍ ഭാട്ടിയ(99) അന്തരിച്ചു. കോവിഡ് ബാധിച്ചാണ് മരണം. അമൃത്‌സറിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് അന്ത്യം.
2004 – 2008 കാലഘട്ടത്തില്‍ കേരളത്തിന്റെ ഗവര്‍ണര്‍ ആയിരുന്നു ഭാട്ടിയ. 1972ല്‍ അമൃസറില്‍ നിന്ന് മത്സരിച്ച്‌ പാര്‍ലമെന്റിലെത്തിയ ഭാട്ടിയ 1980, 1985, 1992, 1996, 1999 എന്നീ വര്‍ഷങ്ങളിലും അദ്ദേഹം പാര്‍ലമെന്റംഗമായി. 1982 മുതല്‍ 1984 വരെ പഞ്ചാബിലെ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ആയിരുന്നു. 1991 ല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി.