കൊവിഡ് നിയന്ത്രണങ്ങളിൽ സംഭവിച്ച വീഴ്‌ചകൾക്കെതിയരായ വിമർശനങ്ങൾ മറയ്ക്കാൻ രാജ്യത്തും വിദേശത്തും ‘പോസിറ്റിവിറ്റി അൺലിമിറ്റഡ്’ പ്രചാരണവുമായി കേന്ദ്ര സർക്കാർ രംഗത്തിറങ്ങുന്നത് തല മണ്ണിൽ പൂഴ്ത്തുന്നതിന് സമാനമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ പൗരന്മാരെ വഞ്ചിക്കുന്ന നടപടിയാണിതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.