ന്യൂയോർക്ക് ∙ ഇന്റർനാഷനൽ പ്രെയർ ലൈൻ 7-ാമത് വാർഷിക സമ്മേളനം മേയ് 11നു നടന്നു. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബിഷപ്പും സുവിശേഷ പ്രസംഗീകനുമായ ഡോ. സി.വി. മാത്യു മുഖ്യാപ്രഭാഷണം നടത്തി.
കാലംചെയ്ത ജോസ്ഫ് മാർത്തോമാ മെത്രപൊലീത്ത പ്രാർഥിച്ച് അനുഗ്രഹിച്ച് 2014 മേയ് 13 ന്ആരംഭിച്ച കൂട്ടായ്മയിൽ 24 പേരാണ് ആദ്യം പങ്കെടുത്തത്. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 500 ൽ അധികം അംഗങ്ങൾ പ്രെയർ ലൈനിൽ പങ്കെടുക്കുന്നതായി കോഓർഡിനേറ്റര്‍ സി.വി. സാമുവേൽ വ്യക്തമാക്കി. തുടർന്നു അദ്ദേഹം യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. ഹൂസ്റ്റണിൽ നിന്നുള്ള കോഓർഡിനേറ്റർ ടി. എ. മാത്യു, ടെന്നിസിയിൽ നിന്നുള്ള അലക്സ് തോമസും അനുഭവം പങ്കുവച്ചു. നിയോഗിക്കപ്പെട്ട പാഠഭാഗം എലിസബത്ത് തോമസ്, അന്നമ്മ സാബു എന്നിവർ വായിച്ചു. ടി. എ. മാത്യുവിന്റെ മധ്യസ്ഥ പ്രാർഥനയോടെ യോഗം അവസാനിച്ചു.



