ഓസ്റ്റിന്‍ (ടെക്‌സസ്): ന്യൂയോര്‍ക്കിലെ ആദ്യകാല മലയാളികളില്‍ ഒരാളും, ആത്മീയ-സമൂഹിക- ബിസിനസ് മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന വര്‍ഗീസ് തോമസ് തൈക്കൂടത്തില്‍ (കുഞ്ഞുമോന്‍, 79) മാര്‍ച്ച് 31-നു ബുധനാഴ്ച പുലര്‍ച്ചെ ടെക്‌സസിലെ ഓസ്റ്റിനില്‍ നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു വിശ്രമജീവിതത്തിലായിരുന്നു. സംസ്കാരം പിന്നീട് ഓസ്റ്റിനില്‍ നടക്കും.

കോഴഞ്ചേരി തെക്കേമല തൈക്കൂടത്തില്‍ പരേതരായ കൊച്ചുമ്മന്‍ വര്‍ഗീസ് – മറിയാമ്മ തോമസ് ദമ്പതികളാണ് മാതാപിതാക്കള്‍.

കുമ്പനാട് മൈലമൂട്ടില്‍ കുടുംബാംഗം മോളി തോമസ് (റിട്ട. രജിസ്‌ട്രേഡ് നഴ്‌സ്, സൗത്ത് ബീച്ച് സൈക്യാട്രിക് സെന്റര്‍, സ്റ്റാറ്റന്‍ഐലന്റ്) ആണ് സഹധര്‍മ്മിണി.

ഷിബു തോമസ് (ടെക്‌സസ്), ഡോ. ജിബു തോമസ് (ന്യൂജഴ്‌സി) എന്നിവര്‍ മക്കളും, ആനി തോമസ്, ഓര്‍ഷി തോമസ് എന്നിവര്‍ ജാമാതാക്കളുമാണ്. മിഷേല്‍, എലിസബത്ത്, ആന്‍ഡ്രൂ, മാത്യു, ക്രിസ്റ്റഫര്‍ എന്നിവര്‍ കൊച്ചുമക്കളാണ്.

അന്നമ്മ വര്‍ഗീസ് (മുംബൈ), ഗ്രേസി വര്‍ഗീസ് (അയിരൂര്‍), മറിയാമ്മ തോമസ് (ന്യൂജഴേസി), സാലി തോമസ് (സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്), മോന്‍സി വര്‍ഗീസ് (യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്- ഫോമ ദേശീയ നേതാവും, കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ പ്രസിഡന്റും) എന്നിവര്‍ പരേതന്റെ സഹോദരീ- സഹോദരങ്ങളാണ്.  ജോർജ് തൈക്കൂട്ടത്തിൽ, ഏഷ്യാനെറ്റ് (ഹ്യൂസ്റ്റൺ) കുടുംബാംഗമാണ്.

പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷകളും യഥാക്രമം ബുധനാഴ്ച- കോര്‍ളി ഫിഷ് ഫ്യൂണറല്‍ ഹോം ഓസ്റ്റിന്‍, സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, മാനര്‍, ഓസ്റ്റിന്‍ എന്നിവടങ്ങളില്‍ വച്ചു പിന്നീട് നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു തോമസ് (512 516 5720).
ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.