അധിനിവേശ കാലത്ത് ഇറാഖി സൈന്യം കുവൈത്തില്‍നിന്ന് മോഷ്ടിച്ചുകൊണ്ടുപോയ അപൂര്‍വ വസ്തുക്കളുടെ മൂന്നാമത് ബാച്ച് കുവൈത്തിലെത്തിച്ചു.
ഇറാഖ് ഭരണകൂടത്തിെന്റ സഹകരണത്തോടെയാണ് അധിനിവേശ കാലത്ത് കുവൈത്തില്‍നിന്ന് കാണാതായ അപൂര്‍വ വസ്തുക്കളും രേഖകളും വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത്. അധിനിവേശ കാലത്ത് രാജ്യത്ത് വ്യാപക നാശം വരുത്തിയതിന് പുറമെ നിരവധി കുവൈത്തികളെയും വിലമതിക്കാനാവാത്ത അപൂര്‍വ വസ്തുക്കളും നാട്ടിലേക്ക് കടത്തിയതിനു ശേഷമാണ് ഇറാഖി സൈന്യം കുവൈത്ത് വിട്ടത്.
മുന്‍വൈരാഗ്യം മറന്ന് സദ്ദാമിന് ശേഷം നല്ല അയല്പക്ക ബന്ധവും സൗഹൃദവും കാത്തുസൂക്ഷിച്ചാണ് ഇരുരാജ്യങ്ങളും മുന്നോട്ടുപോകുന്നത്.
രാജ്യത്ത് നാശനഷ്ടങ്ങള്‍ വരുത്തിയതിന് ഇറാഖ് കുവൈത്തിന് ഇതിനകം ഭീമമായ തുക നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്. ഇപ്പോഴും നല്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തുനിന്ന് പിടികൂടി കൊണ്ടുപോയ കുവൈത്തികളെയും മോഷ്ടിച്ചുകൊണ്ടുപോയ അപൂര്‍വ വസ്തുക്കളെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇറാഖ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
പുരാവസ്തുക്കള്‍ ഉള്‍പ്പെടെ ഒരു ട്രക് നിറയെ സാധനങ്ങളാണ് ഞായറാഴ്ച ഇറാഖില്‍നിന്ന് കുവൈത്തില്‍ എത്തിച്ചത്.
രണ്ട് ബാച്ച് സാധനങ്ങള്‍ എത്തിച്ചിരുന്നു. കുവൈത്തിന് അവകാശപ്പെട്ട എല്ലാം കണ്ടെടുത്ത് തിരിച്ചുകൊടുക്കുകയെന്ന നിലപാടാണ് ഇപ്പോഴത്തെ ഇറാഖ് ഭരണകൂടത്തിേന്റത്.



