പ്ര​കൃ​തി സം​ര​ക്ഷി​ക്കു​ന്ന​തി​നും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം നേ​രി​ടു​ന്ന​തി​നും സൗ​ദി ഗ്രീ​ന്‍, മി​ഡി​ലീ​സ്​​റ്റ്​ ഗ്രീ​ന്‍ എ​ന്നീ സം​രം​ഭ​ങ്ങ​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന്​ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ര്‍ മു​ഹ​മ്മ​ദ്​ ബി​ന്‍ സ​ല്‍​മാ​ന്‍. ര​ണ്ടു​ സം​രം​ഭ​ങ്ങ​ളും ഭൂ​മി​യെ​യും പ്ര​കൃ​തി​യെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ രാ​ജ്യ​ത്തിെന്‍റ​യും മേ​ഖ​ല​യു​ടെ​യും ദി​ശ നി​ര്‍​ണ​യി​ക്കു​ന്ന​താ​വും. ആ​ഗോ​ള ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കു​ന്ന​തി​ന്​ കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ല്‍​കു​ക​യും ചെ​യ്യും. പ്ര​ധാ​ന ആ​ഗോ​ള എ​ണ്ണ ഉ​ല്‍​പാ​ദ​ന രാ​ജ്യ​മെ​ന്ന നി​ല​യി​ല്‍ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രാ​യ ​പോ​രാ​ട്ടം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ല്‍ സൗ​ദി അ​റേ​ബ്യ​ക്കു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ന​ന്നാ​യ​റി​യാം. എ​ണ്ണ, വാ​ത​ക, ഉൗ​ര്‍​ജ വി​പ​ണി​ക​ളെ സു​സ്ഥി​ര​മാ​ക്കു​ന്ന​തി​ല്‍ രാ​ജ്യം പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​തു​പോ​ലെ ഹ​രി​ത​യു​ഗ​ത്തി​ലേ​ക്ക്​ ഭാ​വി​യെ ന​യി​ക്കാ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു.

കാ​ര്‍​ബ​ണ്‍ ബ​ഹി​ര്‍​ഗ​മ​നം കു​റ​ക്കാ​ന്‍ പ്ര​വ​ര്‍​ത്തി​ക്കും. മ​രു​ഭൂ​മീ​ക​ര​ണം പോ​ലു​ള്ള പാ​രി​സ്​​ഥി​തി​ക വെ​ല്ലു​വി​ളി​ക​ള്‍ രാ​ജ്യ​വും മേ​ഖ​ല​യും നേ​രി​ടു​ന്നു​ണ്ട്. ഇ​ത്​ മേ​ഖ​ല​ക്ക്​ സാ​മ്ബ​ത്തി​ക ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ന്നു. വാ​ത​ക​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വാ​യു​മ​ലി​നീ​ക​ര​ണം പൗ​ര​ന്മാ​രു​ടെ ശ​രാ​ശ​രി ആ​യു​സ്സ്​​ ഒ​ന്ന​ര വ​യ​സ്സ്​​ കു​റ​ക്കു​ന്ന​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. സൗ​ദി ഗ്രീ​ന്‍ സം​രം​ഭ​ത്തി​ലൂ​ടെ സ​സ്യ​സം​ര​ക്ഷ​ണം വ​ര്‍​ധി​പ്പി​ക്കാ​നും കാ​ര്‍​ബ​ണ്‍ പു​റ​ന്ത​ള്ള​ല്‍ കു​റ​ക്കാ​നും ഭൂ​മി​യു​ടെ നാ​ശ​ത്തെ ചെ​റു​ക്കാ​നും സ​മു​ദ്ര​ജീ​വി​ക​ളെ സം​ര​ക്ഷി​ക്കാ​നും പ്ര​വ​ര്‍​ത്തി​ക്കും. വി​വി​ധ പ​ദ്ധ​തി​ക​ളു​ള്‍​പ്പെ​ടു​ന്ന​താ​ണ്​ ഇ​രു സം​രം​ഭ​ങ്ങ​ളും. വ​രും​ദ​ശ​ക​ങ്ങ​ളി​ല്‍ സൗ​ദി അ​റേ​ബ്യ​യി​ല്‍ 10​ ബി​ല്യ​ണ്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കും. ഏ​ക​ദേ​ശം 40 ദ​ശ​ല​ക്ഷം ഹെ​ക്​​ട​ര്‍ ത​രി​ശു​ഭൂ​മി പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണി​ത്. ഇ​തോ​ടെ വൃ​ക്ഷ​ങ്ങ​ളാ​ല്‍ മൂ​ട​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളു​ടെ വി​സ്​​തൃ​തി 12 മ​ട​ങ്ങ്​ വ​ര്‍​ധി​ക്കും. കൂ​ടാ​തെ സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ളു​ടെ വി​സ്​​തൃ​തി 30 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ര്‍​ധി​പ്പി​ക്കാ​നും സാ​ധി​ക്കും. നി​ല​വി​ല്‍​ ആ​റു​ല​ക്ഷം ച​തു​​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ എ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ഒാ​രോ രാ​ജ്യ​ത്തി​െന്‍റ 17 ശ​ത​മാ​നം പ്ര​ദേ​ശം സം​ര​ക്ഷി​ക്കു​ക​യെ​ന്ന നി​ല​വി​ലെ ആ​ഗോ​ള ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​കും. ന​ട​പ്പാ​ക്കാ​ന്‍ പോ​കു​ന്ന പു​ന​രു​പ​യോ​ഗ ഉൗ​ര്‍​ജ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യും ശു​ദ്ധ​മാ​യ ​ഹൈ​ഡ്രോ​കാ​ര്‍​ബ​ണ്‍ സാ​േ​ങ്ക​തി​​ക മേ​ഖ​ല​യി​ലെ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യും ആ​ഗോ​ള​ത​ല​ത്തി​ല്‍ കാ​ര്‍​ബ​ണ്‍ ബ​ഹി​ര്‍​ഗ​മ​നം കു​റ​ക്കു​മെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു.

ഗ്രീ​ന്‍ മി​ഡി​ലീ​സ്​​റ്റ്​ സം​രം​ഭം ഗ​ള്‍​ഫ്​ സ​ഹ​ക​ര​ണ കൗ​ണ്‍​സി​ല്‍ രാ​ജ്യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും ന​ട​പ്പാ​ക്കു​ക. മി​ഡി​ലീ​സ്​​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലാ​യി 40 ബി​ല്യ​ണ്‍ മ​ര​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കും. മൊ​ത്തം 50 ബി​ല്യ​ണ്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​രം ന​ട​ല്‍ പ​ദ്ധ​തി​യാ​യി​രി​ക്കും ഇ​തെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു. മ​രം ന​ട​ല്‍ പ​ദ്ധ​തി​യി​ലൂ​ടെ 200 ദ​ശ​ല​ക്ഷം ഹെ​ക്​​ട​ര്‍ ത​രി​ശാ​യ പ്ര​ദേ​ശ​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നാ​വും. ആ​ഗോ​ള കാ​ര്‍​ബ​ണ്‍ നി​ര​ക്കി​െന്‍റ 2.5 ശ​ത​മാ​നം കു​റ​വ്​ കൈ​വ​രി​ക്കാ​നാ​കും. പ​ശ്ചി​മേ​ഷ്യ​യി​ല്‍ ശു​ദ്ധ​മാ​യ ഉൗ​ര്‍​ജ ഉ​ല്‍​പാ​ദ​ന​ത്തി​െന്‍റ വി​ഹി​തം ഏ​ഴു ശ​ത​മാ​നം ക​വി​യു​ന്നി​ല്ല. മേ​ഖ​ല​യി​ലെ എ​ണ്ണ ഉ​ല്‍​പാ​ദ​ന​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന സാ​േ​ങ്ക​തി​ക വി​ദ്യ​ക​ള്‍ കാ​ര്യ​ക്ഷ​മ​മ​ല്ല. സൗ​ദി അ​റേ​ബ്യ മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി അ​റി​വു​ക​ള്‍ കൈ​മാ​റി​യും അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചും പ്ര​വ​ര്‍​ത്തി​ക്കും. ഇ​ത്​ മേ​ഖ​ല​യി​ല്‍ എ​ണ്ണ ഉ​ല്‍​പാ​ദ​ന​ത്തി​െന്‍റ ഫ​ല​മാ​യു​ണ്ടാ​കു​ന്ന കാ​ര്‍​ബ​ണ്‍ ബ​ഹി​ര്‍​ഗ​മ​നം 60 ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​ക്കാ​ന്‍ സ​ഹാ​യി​ക്കും. സം​യു​ക്ത പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ ആ​ഗോ​ള സം​ഭാ​വ​ന​ക​ളു​ടെ 10​ ശ​ത​മാ​ന​ത്തി​ല​ധി​കം കാ​ര്‍​ബ​ണ്‍ പു​റ​ന്ത​ള്ള​ല്‍ കു​റ​ക്കു​മെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു. ഇ​രു സം​രം​ഭ​ങ്ങ​ളി​ലൂ​ടെ​യും സ​സ്യ​സം​ര​ക്ഷ​ണ അ​നു​പാ​തം വ​ര്‍​ധി​പ്പി​ക്കാ​നാ​കും. ഉ​യ​ര്‍​ന്ന താ​പ​നി​ല പോ​ലു​ള്ള പാ​രി​സ്ഥി​തി​ക വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ക​യെ​ന്ന​ത്​ രാ​ജ്യ​ത്തി​െന്‍റ അ​ഭി​ലാ​ഷ​ത്തി​െന്‍റ​യും വി​ഷ​ന്‍ 2030െന്‍​റ​യും ഭാ​ഗ​മാ​ണെ​ന്നും കി​രീ​ടാ​വ​കാ​ശി വി​ശ​ദീ​ക​രി​ച്ചു.

ഉ​യ​ര്‍​ന്ന താ​പ​നി​ല, കു​റ​ഞ്ഞ മ​ഴ, ഉ​യ​ര്‍​ന്ന പൊ​ടി​പ​ട​ല​ങ്ങ​ള്‍, മ​രു​ഭൂ​മീ​ക​ര​ണം, പൊ​തു​ജ​നാ​രോ​ഗ്യ സ​ര​ക്ഷ​ണം, പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ജീ​വി​ത നി​ല​വാ​രം ഉ​യ​ര്‍​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ പ​ദ്ധ​തി​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തെ നേ​രി​ടു​ന്ന പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ല്‍ ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു. തു​ട​ക്കം മാ​ത്ര​മാ​ണി​ത്​. രാ​ജ്യ​വും മേ​ഖ​ല​യും ലോ​ക​വും വ​ലി​യ തോ​തി​ല്‍ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രെ മു​ന്നേ​റേ​ണ്ട​തു​ണ്ടെ​ന്നും കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു.