കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ തോല്‍വിയേറ്റുവാങ്ങിയതോടെ നിരവധിപേരാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ഇപ്പോള്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് കെ സുധാകരനാണ്‌. തിരുവനന്തപുരത്തെ ബിജെപിയുടെ വളര്‍ച്ച കോണ്‍ഗ്രസിന്റെ വലിയ വീഴ്ചയാണനും നേതാക്കള്‍ക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകുന്നതെന്ന് കെ സുധാകരന്‍ പറഞ്ഞു.

ശുപാര്‍ശയ്ക്കും വ്യക്തിതാല്‍പര്യങ്ങള്‍ക്കും അതീതമായ നേതൃനിര വേണമെന്നും കെ പി സി സി തലത്തിലും ജില്ലാതലത്തിലും മാറ്റങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്റ് തന്നെ അഴിച്ചുപണിക്ക് നേരിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി ഗ്രൂപ്പ് മുന്നണി വിട്ടത് വലിയ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.