ബോളിവുഡ് താരം റിച്ചാ ഛദ്ദാ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഷക്കീല’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യും. ചിത്രം തീയറ്റര്‍ റിലീസ് ആയിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുകയുണ്ടായി. ചിത്രത്തിന്റെ സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷ് ഈ വര്‍ഷം നേരത്തെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കൊവിഡ് കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു.
നിരവധി അഡള്‍ട്ട് ചിത്രങ്ങളില്‍ അഭിനയിച്ച നടി ഷക്കീലയുടെ ജീവിതമാണ് കഥയാകുന്നത്. 1990കളില്‍ കേരളത്തിലെ വലിയ അഡള്‍ട്ട് സിനിമ നടിയായിരുന്നു ഷക്കീല. മലയാളം, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളില്‍ നിരവധി സിനിമകളാണ് ഷക്കീല ചെയ്തിരിക്കുന്നത്.
ഷക്കീല എന്ന ചിത്രം ചെയ്യണമെന്ന് വളരെ കാലമായുള്ള ആഗ്രഹമായിരുന്നു. ഷക്കീല സിനിമയിലേക്ക് എത്തിയ കഥയാണ് ഈ സിനിമ ചെയ്യാന്‍ കാരണമെന്നും സംവിധായകന്‍ ഇന്ദ്രജിത്ത് പറഞ്ഞു. ബോളിവുഡ് താരം പങ്കജ് ത്രിപാടി, രാജീവ് പിള്ള തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാണ്. ഡിസംബറില്‍ വിവധ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സാമി നാന്‍വാനി, സാഹില്‍ നാന്‍വാനി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.



