മലപ്പുറം : കോണ്‍ഗ്രസ്, മാര്‍ക്സിസ്റ്റ്, ലീഗ് എന്ന ‘കോമളി’ സഖ്യം പിണറായിക്ക് തുണയായെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. ഈ ‘കോമളി’ സഖ്യം കോണ്‍ഗ്രസ് മുക്ത കേരളത്തിന് തണലാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
തെരഞ്ഞെടുപ്പില്‍ ഇടതിന്‍റെ മികച്ച വിജയത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ്, മാര്‍ക്സിസ്റ്റ്, ലീഗ് എന്നീ മുന്ന് പാര്‍ട്ടികളെയും പരിഹസിച്ചുകൊണ്ട് അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റ് രംഗത്തെത്തിയിരിക്കുന്നത്. ഒപ്പം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നതിന്റെ സന്തോഷവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചു
അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്………………………….
കോ … മാ… ലീ സഖ്യം
പിണറായിക്ക് തുണയായി
ഈ ‘കോമളി ‘സഖ്യം കോണ്‍ഗ്രസ്സ് മുക്ത കേരളത്തിന് തണലാകും …



