പത്തനംതിട്ടയിൽ എൽഡിഎഫിന്റെ ‘മോഡി’ക്ക് ജയം. യുഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജിജോ മോഡി വിജയിച്ചത്. സ്ഥാനാർത്ഥിയുടെ പേരുകൊണ്ട് ശ്രദ്ധേയമായിരുന്നു പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനിലെ മത്സരം.

15199 വോട്ടുകൾ ജിജോ നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 13126 വോട്ടുകളാണ്. 2073 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജിജോ മോഡിയുടെ ജയം. യുഡിഎഫിന്റെ സിറ്റിം​ഗ് സീറ്റായിരുന്നു മലയാലപ്പുഴ ഡിവിഷൻ.

മോഡിയില്‍ എന്ന കുടുംബ പേര് ചുരുക്കിയാണ് ജിജോ, മോഡി എന്നാക്കിയത്. കോണ്‍ഗ്രസ് അനുഭാവമുള്ള കുടുംബത്തില്‍ നിന്ന് എസ്.എഫ്.ഐയിലൂടെയാണ് ജിജോ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളില്‍ ഭാരവാഹിയായിരുന്ന ജിജോ നിലവിൽ സി.പി.ഐ.എം കോന്നിതാഴം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ്.