ടൊവിനോ തോമസ് ചിത്രം ഫോറന്‍സിക് ഇനി ബോളിവുഡിലേക്ക്. വിക്രാന്ത് മസേയാണ് ചിത്രത്തില്‍ ടൊവിനോയുടെ വേഷത്തില്‍ എത്തുന്നത്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ഇന്റലിജന്റ് ഫിലിം എന്നാണ് വിക്രാന്ത് മസേ ഫോറന്‍സികിനെ വിശേഷിപ്പിച്ചത്. മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ഹിന്ദിയിലെത്തിക്കുന്നത്.

അഖില്‍ പോളും അന്‍സാര്‍ ഖാനും ചേര്‍ന്നാണ് മലയാളം പതിപ്പ് സംവിധാനം ചെയ്തത്. സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലായിരുന്നു ടൊവിനോ എത്തിയത്.

ടൊവിനോ തോമസ്, മംമത മോഹന്‍ദാസ്, സൈജു കുറുപ്പ്, രണ്‍ജി പണിക്കര്‍, റെബേക്ക തുടങ്ങിയവരാണ് ഫോറന്‍സിക്കില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്. സിറ്റി പൊലീസ് കമ്മീഷ്ണര്‍ ഋതിക സേവ്യര്‍ ഐ.പി.എസ് ആയിട്ടാണ് മംമ്ത എത്തിയത്.