തിരുവനന്തപുരം; തടവുകാരുടെ മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിനും ആത്മഹത്യ പ്രവണത തടയുന്നതിനുമായി ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നു.
തടവുകാര്‍ക്ക് പകലന്തിയോളം പാട്ടുകേള്‍ക്കാനും ഫോണ്‍ വിളിക്കാനുമുള്ള സൗകര്യം തടവുകാര്‍ക്ക് ലഭ്യമാക്കാനും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇനി മുതല്‍ രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെ തടവുകാരെ എഫ്.എം.റേഡിയോ കേള്‍പ്പിക്കും. കുടുംബാംഗങ്ങളുടെ ഫോണിലേക്ക് എണ്ണം നോക്കാതെ വിളിക്കുന്നതിനും അനുവദിക്കും, വ്യായാമം നിര്‍ബന്ധമാക്കുകയും അരമണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളുന്നത് ഉറപ്പാക്കുകയും ചെയ്യും. ആഴ്ചയിലൊരിക്കല്‍ കൗണ്‍സലിങ് ക്ലാസും നിര്‍ബന്ധമാക്കും.
കൂടാതെ യൂണീഫോമിന് പകരം തടവുകാരുമായി സാധാരണവേഷത്തില്‍ ഇടപഴകാനും അവരുടെ സുഖവിവരങ്ങള്‍ ചോദിച്ചറിയാനുമായി ഒരു അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ നിയോഗിക്കണം. ജയിലുകളില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ സന്ദര്‍ശനം ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.



