ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്ബര കളിക്കാന്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഉണ്ടാകുമോ എന്ന ആകാംഷയിലായിരുന്നു ആരാധകര്‍. ഐ.പി.എല്ലിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന രോഹിത് ഫിറ്റ്‌നസ് ടെസ്റ്റ് പാസായാതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിലാണ് രോഹിത് ഫിറ്റ്‌നസ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഐ.പി.എല്ലിനിടെ താരത്തിനേറ്റ പരിക്ക് കുറച്ച് സീരിയസ് ആയിരുന്നു. തുടര്‍ന്ന് ഏകദിന ടി20 മത്സരങ്ങളില്‍ നിന്ന് രോഹിത്തിനെ ഒഴിവാക്കിയിരുന്നു. ഫിറ്റ്‌നസ് തെളിയിക്കാന്‍ സാധിച്ചാല്‍ മാത്രമേ ടെസ്റ്റ് ടീമില്‍ ഇടം നല്‍കുകയുള്ളു എന്നായിരുന്നു രോഹിതിനു നല്‍കിയ നിബന്ധന.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നതിനു വേണ്ട ശാരീരികക്ഷമത ഇപ്പോള്‍ രോഹിത് വീണ്ടെടുത്തിരിക്കുന്നു. താരത്തെ ദേശീയ ടീമിലേക്കു മടക്കി വിളിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉടന്‍ തന്നെ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുന്നതായിരിക്കും. അടുത്ത 24 മണിക്കൂറിനുള്ളില്‍ തന്നെ ഓസ്ട്രേലിയയിലേക്ക് പറക്കുമെന്നാണ് വിവരം. 14 ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കി താരം മൂന്നാം ടെസ്റ്റ് മുതല്‍ ടീമില്‍ കളിക്കും. ജനുവരി ഏഴ് മുതലാണ് മൂന്നാം ടെസ്റ്റ് നടക്കുക.