കൊ​ടു​ങ്ങ​ല്ലൂ​ര്‍ : വീ​ട്ടി​ല്‍​ നി​ന്ന് വോ​ട്ടു​ചെ​യ്യാ​ന്‍ പോ​വാ​നി​രി​ക്കെ കു​ഴ​ഞ്ഞു​വീ​ണയാള്‍ മ​രി​ച്ചു. മ​തി​ല​കം കൂ​ളി​മു​ട്ടം എ​മ്മാ​ട് കാ​ടു​വെ​ട്ടി പ​രേ​ത​നാ​യ ബാ​ല​െന്‍റ മ​ക​ന്‍ സ​ന​ല്‍ എ​ന്ന സു​നി​ല്‍ കു​മാ​റാ​ണ്​ (50) മ​രി​ച്ച​ത് . കൂ​ളി​മു​ട്ടം പൊ​ക്ക​ളാ​യി​യി​ല്‍ ക​ട ന​ട​ത്തു​ന്ന സ​ന​ല്‍ വീ​ട്ടി​ല്‍ വ​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച്‌ വോ​ട്ട് ചെ​യ്യാ​ന്‍ പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു .ഇ​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത് . ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീവന്‍ രക്ഷിക്കാനായില്ല .

മ​തി​ല​കം പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ര്‍​ഡി​ലെ വോ​ട്ട​റാ​ണ് . മാ​താ​വ്: പ​രേ​ത​യാ​യ കൗ​സ​ല്യ. ഭാ​ര്യ: സി​മി. മ​ക്ക​ള്‍: ആ​യു​ഷ്, ആ​ദി​ത്യ​ന്‍, അ​തി​ഥി. സ​ഹോ​ദ​ര​ങ്ങ​ള്‍: സ​ന്തോ​ഷ്, സ​തീ​ഷ് (ഇ​രു​വ​രും ഷാ​ര്‍​ജ), സം​ഗീ​ത (പാ​പ്പി​നി​വ​ട്ടം സ​ഹ​ക​ര​ണ ബാ​ങ്ക്), പ​രേ​ത​യാ​യ ഷൈ​ജ. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്.