ഡാലസ് : 2020 നവംബർ 26 വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് ഡാലസ് മലയാളി അസോസിയേഷൻ യോഗത്തിൽ, ഫോമയുടെ മുൻ പ്രസിഡൻറ് മാരായ ബേബി ഊരാളിൽ, ഫിലിപ് ചാമത്തിൽ, ഫോമായുടെ 2020 – 22 വർഷത്തെ പ്രസിഡൻറ് ആയ അനിയൻ ജോർജ് എന്നിവരെ ആദരിച്ചു.

 ഡിഎംഎയുടെ പ്രസിഡൻറും ഫോമയുടെ നാഷണൽ കമ്മിറ്റി അംഗവുമായ സാം മത്തായി യോഗത്തിൽ അധ്യക്ഷതവഹിച്ചു.

 ഫോമ എന്ന സംഘടനയെ നോർത്ത് അമേരിക്കൻ മലയാളികൾ ഹൃദയത്തിൽ സ്വീകരിച്ചു കഴിഞ്ഞെന്നും കഴിഞ്ഞകാലങ്ങളിൽ  ഡി എം എ പോലെയുള്ള അംഗ സംഘടനകൾ നൽകിയ ശക്തമായ പിന്തുണകൾക്ക് ബേബി ഊരാളിൽ, ഫിലിപ് ചാമത്തിൽ എന്നിവർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. 2020 2022 വർഷത്തെ കമ്മിറ്റിയെയും അതിന് നേതൃത്വം കൊടുക്കുന്ന അനിയൻ ജോർജിനെയും അഭിനന്ദിക്കുകയും ഫോമയുടെ കഴിഞ്ഞ കാലപ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു കൊണ്ട്  ഫോമയുടെ മുൻ കൺവൻഷൻ ചെയർമാൻ ബിജു ലോസൺ, ഡിഎംഎ യുടെ ട്രഷറർ സുനു മാത്യു ഫ്ലവേഴ്സ് യു എസ് എ യുടെ ടെക്സസ് റീജണൽ മാനേജർ ടി സി ചാക്കോ, ഷാജി വെട്ടിക്കാട്ട്, ജോസ് പുന്നൂസ്, സുനിൽ വർഗീസ്, തുടങ്ങിയവർ സംസാരിച്ചു.

 ഫോമ എന്ന ഈ സംഘടനയിൽ നിന്നു കൊണ്ട് തൻറെ സഹപ്രവർത്തകരായ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ, ട്രഷറർ  തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡൻറ് പ്രദീപ് നായർ, ജോയിന്റ സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ ട്രഷറർ ബിജു തോണിക്കടവിൽ എന്നിവരോട് ചേർന്ന് അമേരിക്കൻ മലയാളികളുടെ ഉന്നമനത്തിനായും ഇതര ആവശ്യങ്ങൾക്കായും നിലകൊള്ളുമെന്ന് മറുപടി പ്രസംഗത്തിൽ പ്രസിഡൻറ് അനിയൻ ജോർജ് പറഞ്ഞു. ഫോമായുടെ സതേൺ റീജിയനും അതിലെ അംഗ സംഘടനകളും, ആർ വി പി ഡോ. സാം ജോസഫ് നാഷണൽ കമ്മിറ്റി അംഗങ്ങളായ മാത്യൂസ് മുണ്ടക്കൽ സാം മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഫോമയുടെ ഉരുക്കുകോട്ടയായി നിലനിൽക്കുമെന്നും റീജയൻറ ഭാരവാഹികൾ അറിയിച്ചു.