ലോകത്ത് ആദ്യമായി കൊവിഡ് വാക്സിൻ ലഭിച്ച വ്യക്തിയായി യുകെ സ്വദേശി മാർഗരറ്റ് കീന. 90 വയസുകാരിയായ കീനയ്ക്ക് ഫൈസർ വികസിപ്പിച്ച കൊവിഡ് വാക്സിനാണ് ലഭിച്ചത്.
മുൻപും കുറേ പേർക്ക് കൊവിഡ് വാക്സിൻ ലഭിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം പരീക്ഷണാടിസ്ഥാനത്തിലായിരുന്നു. പരീക്ഷണഘട്ടം കഴിഞ്ഞ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി ലഭിച്ച ശേഷം കൊവിഡ് വാക്സിൻ ലഭിക്കുന്ന ആദ്യ വ്യക്തിയാണ് മാർഗരീറ്റ കീന.
നഴ്സ് മേയ് പാർസൺസ് ആണ് മാർഗരറ്റിന് കൊവിഡിനെതിരായ കുത്തിവയ്പ്പ് നൽകിയത്. തനിക്ക് ലഭിച്ച ഏറ്റവും നല്ല പിറന്നാൾ സമ്മാനമാണ് ഈ വാക്സിനെന്ന് അടുത്തയാഴ്ച 91 ലേക്ക് കടക്കുന്ന മാർഗരറ്റ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് ബ്രിട്ടനിൽ കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചത്. 80 വയസിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ച ബ്രിട്ടനിൽ ആദ്യം വാക്സിൻ സ്വീകരിച്ചവരിൽ ഇന്ത്യൻ വംശജനും ഉൾപ്പെടുന്നുണ്ട്. വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ നിന്നുള്ള ഹരി ശുക്ലയാണ് ഫൈസർ-ബയോൺടെക്ക് വിതരണം ചെയ്ത വാക്സിൻ സ്വീകരിച്ചത്. ഇദ്ദേഹത്തിന് 87 വയസുണ്ട്.