2020-21 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ‌എസ്‌എല്‍) സീസണിലെ 20-ാം മത്സരത്തില്‍ ജംഷദ്‌പൂര്‍ എഫ്‌സി (ജെ‌എഫ്‌സി) എടി‌കെ മോഹന്‍ ബഗാനെ (എടി‌കെ‌എം‌ബി) നേരിടും. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7:30ന് ആണ് മത്സരം.

രണ്ടുതവണ ഐ‌എസ്‌എല്‍ ചാമ്ബ്യന്‍ ആയ എ‌ടി‌കെ, രണ്ട് തവണ ഐ-ലീഗ് ചാമ്ബ്യന്‍മാരായ മോഹന്‍ ബഗനുമായി ലയിച്ചതിനാല്‍ ഇത്തവണ സൂപ്പര്‍ ടീം ആണ് ഐഎസ്‌എല്ലില്‍ എത്തിയിരിക്കുന്നത്. മൂന്ന് കളികളില്‍ നിന്ന് 9 പോയിന്റുള്ള എറ്റികെ രണ്ടാം സ്ഥാനത്തും 2 പോയിന്റ് മാത്രമുള്ള ജംഷഡ്പൂര്‍ എട്ടാം സ്ഥാനത്തുമാണ് ഇപ്പോള്‍.

കളിച്ച മൂന്ന് കളികളിലും ജയം നേടിയ അവര്‍ ഇന്ന് ജയിച്ചാല്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കും. ഇരു ടീമുകളും തമ്മില്‍ നേരത്തെ ആറ് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണ എടി‌കെ മോഹന്‍ ബഗാന്‍ വിജയിച്ചു. ഒരു തവണ മാത്രമാണ് ജംഷഡ്പൂര്‍ വിജയിച്ചത്.