പത്തനംതിട്ടയില്‍ വള്ളിക്കോട് ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങി മരിച്ചു. വി ബിജുവാണ് മരിച്ചത്. 48 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

തലയില്‍ ഗുരുതരമായി പരുക്കേറ്റ ഭാര്യ ജെസിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭാര്യയെ പരുക്കേല്‍പ്പിച്ച ബിജുവിനെ പൊലീസ് തെരയുന്നതിനിടയിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.